താമരശേരി: പുനർനിർമിച്ച മലപുറം മഹല്ല് ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ പുരോഗതിക്ക് എല്ലാ വിഭാഗങ്ങളും ചേർന്ന് നിൽക്കണമെന്നും പ്രശ്‌നങ്ങൾ ഊതി വീർപ്പിക്കാനല്ല, അത് എങ്ങനെ തണുപ്പിക്കാം എന്നാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ മുഖ്യാതിഥിയായി. പള്ളികൾ ഹൃദയ ശുദ്ധീകരണത്തിനുള്ള ഇടങ്ങളാണെന്നും ആത്മശുദ്ധീകരണം കൈവരിക്കാതെ ഭൗതീക ശുദ്ധത സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് എം.പി.എസ് പൂക്കോയ തങ്ങൾ അധ്യക്ഷനായി. ജന.സെക്രട്ടറി പി.എം.എ റഷീദ് ,ജലീൽ ബാഖവി പാറന്നൂർ, സി.കെ കാസിം എം.എൽ.എ, മുഹമ്മദ് ഹൈത്തമി വാവാട്, അബൂബക്കർകുട്ടി ഫൈസി, സാബിത് സഖാഫി, നൗഫൽ സഖാഫി, വി.കെ ഹുസൈൻ കുട്ടി, സി.എ മുഹമ്മദ്,
അബ്ദുറഹ്മാൻ ഫൈസി ആലിപ്പറമ്പ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ്, ബ്ലോക്ക് അംഗം സണ്ണി കാപ്പാട്ടുമല, എം.ഇ ജലീൽ, മേലേടത്ത് അബ്ദുറഹിമാൻ, കെ.സി വേലായുധൻ, എൻജിനീയർ ആരിഫ്, രതീബ്, അബ്ദുൽ ഖാദർ മുട്ടായി, പി.എം ഇബ്‌റാഹിം,
എ.പി.സി സുലൈമാൻ,
അസീസ് മുസ്‌ലിയാർ സംസാരിച്ചു
0 Comments