LATEST

6/recent/ticker-posts

എളേറ്റിൽ ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം: യുവാവ് പോലീസ് പിടിയിൽ

എളേറ്റിൽ(കൊടുവള്ളി): ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും വീടിന്റെ പോർച്ചിന്റെ ഗ്ലാസ് തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ.  ഇയ്യാട് മക്കുണ്ടിക്കൽ ദിൽകർ അലി (36) യാണ്  കൊടുവള്ളി പൊലീസ് പോലീസ് പിടികൂടിയത്.



വെള്ളിയാഴ്ച രാത്രി 10:30യോടെ എളേറ്റിൽ ചെറ്റക്കടവിൽ പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലാണ് സംഭവം നടന്നത്. പ്രതിയായ ദിൽകർ അലി മജീദിന്റെ മകളുടെ ഭർത്താവാണ്.

വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക്  പ്രതി അതിക്രമിച്ചു കയറി കൊല്ലുമെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, ​കയ്യിൽ കരുതിയ മാരകായുധമായ കത്തി ഉപയോഗിച്ച് ഭാര്യാപിതാവായ അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടിപരുക്കേൽപ്പിച്ചു.






പിതാവിനെ ആക്രമിക്കുന്നത് കണ്ട് ​തടയാൻ ശ്രമിച്ച  ഭാര്യാ സഹോദരൻ മുഹമ്മദ് മൻസൂറിന്റെ നെഞ്ചത്തും, ഇടുപ്പിലും പ്രതി കടിച്ചു പരിക്കേൽപ്പിക്കുകയും വീടിന്റെ ജനലിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തു.







പ്രതിയുടെ ഭാര്യ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയും,​ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ആളുമായതിനെതിരെയാണ് ഭാര്യ പരാതി നൽകിയിരുന്നത്.






അബ്ദുൽ മജീദിന്റെയും, മൻസൂറിന്റെയും പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments