LATEST

6/recent/ticker-posts

ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സി.ജെ.പി

ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് അർഹമായ ധനസഹായം നൽകാൻ തീരുമാനം 



"ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചതായി സി.ജെ.പി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സി.ജെ.പി നേതാക്കൾ വാർത്തസ​മ്മേളനത്തിൽ വ്യക്തമാക്കി. സർക്കാറുമായി നടത്തിയ മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെയാണ് സർക്കാറുമായി സി.ജെ.പി നേതാക്കൾ നിർണായക ചർച്ചകൾ നടത്തിയത്. കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.


നീറ്റ് പരീക്ഷാ അട്ടിമറിയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് അർഹമായ ധനസഹായം നൽകുമെന്ന് അധികാരികൾ ഉറപ്പുനൽകിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചു. ഡൽഹി ഉൾപ്പെടെയുള്ള എല്ലാ ബി.ജെ.പി ഭരണ-സഖ്യ സംസ്ഥാനങ്ങളിലും പ്രക്ഷോഭകർക്കെതിരെ എടുത്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കാൻ സർക്കാർ സമ്മതിച്ചു."
 

"
 

Post a Comment

0 Comments