താമരശ്ശേരി:താമരശ്ശേരി ചുരം ഒമ്പതാം വളവിൽ കെഎസ്ആർടിസി മൾട്ടി ആക്‌സിൽ ബസ് കുടുങ്ങി . മന്ത്രി സിദ്ദീഖ് അടക്കമുള്ള വർ ഗതാഗത കുരുക്കിൽ പെട്ടു.ഇന്നലെ രാത്രി 11.45ന് ബാക്ക് റോഡിൽ പതിഞ്ഞതിനെ തുടർന്ന് 3 മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കാറുകൾക്ക് മാത്രമാണ് കടന്നുപോവാൻ സാധിച്ചു. ക്രൈനെത്തിച്ച് ബസ്സിൻ്റെ പിൻഭാഗം ഉയർത്തി പുലർച്ചെ 3 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു. ഹൈവേ പോലീസ്, അടിവാരം എയ്ഡ് പോസ്റ്റ് പോലീസ്, ചുരം ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി, പ്രവർത്തകരുടെയും കഠിന പ്രയത്നത്തിലൂടെയാണ് മാറ്റിയെങ്കിലും രാവിലെ എട്ടരയോടെ യാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.
0 Comments