LATEST

6/recent/ticker-posts

ഇന്ന് പൈസ വേണ്ടട്ടോ...., കെഎസ്‌ആര്‍ടിസി സൗജന്യയാത്രയ്ക്കെതിരെ നാളെ സ്വകാര്യ ബസില്‍ പുരുഷന്മാര്‍ക്ക് സൗജന്യയാത്രയുമായി ലിറ്റില്‍ ഫ്ലവര്‍ ബസ്

എറണാകുളം:കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച സൗജന്യയാത്ര സ്വകാര്യ ബസ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതിൽ പ്രതിഷേധിച്ചു നഷ്ടം നേരിടുന്ന സ്വകാര്യ ബസുകള്‍ ക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു ആലുവ - മാഞ്ഞാലി റൂട്ടില്‍ സർവീസ് നടത്തുന്ന 'ലിറ്റില്‍ ഫ്ലവർ' എന്ന സ്വകാര്യ ബസാണ് വേറിട്ട പ്രതിഷേധത്തിലൂടെ ശ്രദ്ധേയമാകുന്നത്.

നാളെ ഈ ബസില്‍ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഒരു ദിവസം മുഴുവൻ സൗജന്യ യാത്ര അനുവദിക്കുമെന്നും, ഒപ്പം സ്വകാര്യ ബസുകളെ കൈവിടാത്ത വനിതാ യാത്രക്കാർക്ക് മധുരം നല്‍കുമെന്നും ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസ് അറിയിച്ചു.