✍️🚶രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം. പ്രമേഹത്തിനുള്ള സാധ്യത യുവാക്കളിൽ വർധിച്ചുവരികയാണ്. പ്രാഥമികമായി കുട്ടിക്കാലത്തെ അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രമേഹ സാധ്യത കൂട്ടുന്നത്. മോശം ഭക്ഷണ ശീലങ്ങൾ, വ്യായാമില്ലായ്മ, പാരമ്പര്യം എന്നിവയും യുവാക്കൾക്കിടയിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു
🚶*ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന 7 അപകട ഘടകങ്ങൾ...*💥
✍️ഉദാസീനമായ ജീവിതശൈലി... ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ചെറുപ്പം മുതലേ ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. പതിവായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
✍️മോശം ഭക്ഷണക്രമം... ഉയർന്ന കലോറി, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുമ്പോൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കുക.
🤸അമിതവണ്ണം... അമിതഭാരം പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
👉ഉറക്കക്കുറവ്... വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് നല്ല ഉറക്കം ശീലമാക്കുക.
👉സമ്മർദ്ദം... വിട്ടുമാറാത്ത സമ്മർദ്ദം ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. സ്ട്രെസ് കുറയ്ക്കുന്നതിന് പതിവായി യോഗയോ മെഡിറ്റേഷനോ ചെയ്യുക.
👉ഗർഭകാലം... ഗർഭകാലത്തെ പ്രമേഹം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.