ഫെയ്സ്ബുക്കിലെ സുന്ദരിയുടെ ചിത്രം ക്ലിക്ക് ചെയ്തതേ യുവാവ് ഓർക്കുന്നു ളളൂ ,അക്കൗണ്ട് മുഴുവൻ കാലിയാക്കി പുതിയ ഡിജിറ്റല്‍ തട്ടിപ്പ്.
ഫേസ്ബുക്ക് നോക്കുന്നതിനിടെ 32കാരനായ യുവാവ് യുവതികളുടെ ആകര്‍ഷണീയമായ ചിത്രങ്ങളുള്ള ഒരു ഗ്രൂപ്പ് കാണുകയായിരുന്നു. കൗതുകം തോന്നിയ യുവാവ് ഗ്രൂപ്പില്‍ കയറുകയും ഇഷ്ടപെട്ട ചിത്രങ്ങളിലൊന്ന് വ്യക്തമായി കാണാന്‍ ക്ലിക്ക് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഉടനെ യുവാവിന്‍റെ ഫോണ്‍ ചൂടാവുകയായിരുന്നു. തുടര്‍ന്ന് ബാങ്കില്‍ നിന്ന് അക്കൗണ്ടിലുണ്ടായിരുന്ന 70000 രൂപ പിന്‍വലിച്ചെന്ന് ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വന്നു. തട്ടിപ്പിനിരയായി താനെന്ന് വ്യക്തമായ യുവാവ് ഉടന്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന ദേശീയ പോര്‍ട്ടലില്‍ പരാതി നല്‍കുകയായിരുന്നു.