ദോഹ: വിസ ക്യാന്‍സല്‍ ചെയ്താല്‍ രാജ്യം വിടേണ്ടത് സംബന്ധിച്ച നിയമം കര്‍ശനമാക്കി ഖത്തര്‍. റെസിഡന്‍സ് വിസ ക്യാന്‍സല്‍ ചെയ്താല്‍ 14 ദിവസത്തിനുള്ളില്‍ താമസക്കാര്‍ രാജ്യം വിടണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തെ ഇത് 30 ദിവസമായിരുന്നു, ഇപ്പോള്‍ രണ്ടാഴ്ച്ചയാക്കി ചുരുക്കി,” ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പിലെ ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍-കുവാരി പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also read-ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധികുന്നു
രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഓരോ ദിവസത്തിനും 10 റിയാല്‍ പിഴ നല്‍കേണ്ടിവരും.
ഖത്തറില്‍ നിന്ന് യാത്ര പോകുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ‘സുരക്ഷിത യാത്രകള്‍’ എന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തേക്ക് വിസിറ്റ് വിസയില്‍ വന്ന ആളുകള്‍ പാസ്പോര്‍ട്ടില്‍ പതിച്ച സ്റ്റിക്കറില്‍ നിന്ന് രാജ്യത്ത് താമസിക്കാന്‍ അനുവദിച്ച ദിവസങ്ങള്‍ പരിശോധിക്കണം,’ ക്യാപ്റ്റന്‍ അല്‍-കുവാരി പറഞ്ഞു.