താമരശ്ശേരി: വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ യുവതിയെ വീടിനകത്ത് തൂങ്ങി മ.രിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാറിൻ്റെ മകൾ നന്ദന പ്രദീപ് (22) നെയാണ് വീട്ടിലെ ഡൈനിംങ്ങ് ഹാളിലെ ഫാനിൽ തൂ.ങ്ങി മ.രിച്ച നിലയിൽ ഇന്ന് ഉച്ചക്ക് 12 ഓടെ കണ്ടെത്തിയത്.സംഭവ സമയം വീട്ടിൽ ഇളയ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി മുറി തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആളുകളെ വിളിച്ചു കൂട്ടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.മാതാവ്: ബിന്ദു
സഹോദരങ്ങൾ: ഗോഗുൽ കൃഷ്ണ, മേഘ്ന.