വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി. കേസിൽ ആരോപണവിധേയനായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ അടക്കമുള്ളവരെയാണ് അന്വേഷണ സംഘം നിലവിൽ ചോദ്യം ചെയ്യുന്നത്.ആരോപണ വിധേയനായതിനെ തുടർന്ന് റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ ഭാരവാഹിത്വത്തിൽ നിന്നും കഴിഞ്ഞിട്ടുണ്ട്
റിബേഷിന് പുറമെ, 'അമ്പാടിമുക്ക് സഖാക്കൾ' ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ മനേഷ്, റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ അതുൽ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സ്ക്രീൻഷോട്ട് ആദ്യം പങ്കുവെക്കപ്പെട്ടത് ഇത്തരം ഇടത് അനുകൂല ഗ്രൂപ്പുകളിലാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ നടപടികൾ."
വടകര ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്."