LATEST

6/recent/ticker-posts

കെ എസ് ആര്‍ ടി സിയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; സൗജന്യ മാണെങ്കിലും ടിക്കറ്റ് നിർബന്ധം, അല്ലെങ്കിൽ 500രൂപ പിഴ

സ്ത്രീകള്‍ക്ക് കെ എസ് ആർ ടി സി ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കുകയാണല്ലോ?


ഓർഡിനറി ബസില്‍ യാത്ര സൗജന്യമാണെങ്കിലും സ്ത്രീകള്‍ ടിക്കറ്റെടുക്കണമെന്ന് കെഎസ്‌ആർടിസി അധികൃതർ.


ടിക്കറ്റില്ലാത്ത പക്ഷം 500 രൂപ വരെ പിഴയടക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതായത് സൗജന്യ യാത്ര ക്കാർ ആണെങ്കിലും സൗജന്യ മാണെന്ന് കാണിക്കുന്ന ടിക്കറ്റ് നിർബന്ധമായും വാങ്ങി സൂക്ഷിക്കാനും ആവശ്യപ്പെട്ടാൽ കാണിക്കൂ കയും വേണം, അതില്ലെങ്കിൽ ടിക്കറ്റ് ഇല്ലാത്ത യാത്ര ക്കാർ ആയി കണക്കാക്കുകയും 500 രൂപ പിഴ ഈടാക്കുകയും ഛെയ്യും


യാത്രക്കാർ അറിയേണ്ട പ്രധാന നിർദ്ദേശങ്ങള്‍:

സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്നത് പോലെ ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോട് പറഞ്ഞ് '0' (പൂജ്യം) ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലും അല്ലെങ്കില്‍ ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണമെങ്കിലും ആ വിവരം കൃത്യമായി കണ്ടക്ടറെ അറിയിക്കേണ്ടതാണ്.
സ്ത്രീകളുടെ കൂടെ 5 മുതല്‍ 11 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവർക്ക് പണം നല്‍കി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
പുരുഷന്മാർ കൂടെയുണ്ടെങ്കില്‍ ആ കാര്യം കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് എടുക്കണം.
പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍, കൂടെ വനിതകള്‍ ഉണ്ടെന്ന കാര്യം ടിക്കറ്റ് മെഷീനില്‍ എൻ്റർ ചെയ്യുന്നതിനു മുൻപ് തന്നെ കണ്ടക്ടറോട് പറയണം.
സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഓർഡിനറി ബസ്സുകളില്‍ ഉള്ളതുപോലെ 15 കിലോ വരെയുള്ള ലഗേജ് യാത്ര തികച്ചും സൗജന്യമായിരിക്കും.
സ്ത്രീകള്‍ക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകള്‍ തിരിച്ചറിയുന്നതിനായി ബസ്സുകളില്‍ 'പ്രിയദർശിനി' എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.



സൗജന്യ യാത്ര ലഭിക്കുന്ന ബസ്സുകള്‍:

സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍ എന്നിങ്ങനെ ഏഴ് വിഭാഗം ബസ്സുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകുക.

സൗജന്യ യാത്ര ലഭിക്കാത്ത സർവീസുകള്‍:

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകള്‍ മുതല്‍ മുകളിലോട്ടുള്ള മറ്റെല്ലാ സൂപ്പർ ക്ലാസ് സർവീസുകള്‍, ഉത്സവകാല സ്പെഷ്യല്‍ സർവീസുകള്‍, വീക്ക് എൻഡ് അഡീഷണല്‍ സർവീസുകള്‍, ബി ടി സി സർവീസുകള്‍, ചാർട്ടേർഡ് ട്രിപ്പുകള്‍ എന്നിവയില്‍ സൗജന്യ യാത്രാ ആനുകൂല്യം അനുവദനീയമല്ല.