LATEST

6/recent/ticker-posts

ഞാൻ മുഖ്യമന്ത്രി ആയിട്ടുണ്ട്, എന്നാൽ യഥാർഥ മുഖ്യമന്ത്രിയായിരിക്കുക നല്ല ബുദ്ധിമുട്ടാണെ’ന്ന് മമ്മൂട്ടി;"

കൊച്ചി: ഞാൻ സിനിമയിൽ മുഖ്യമന്ത്രി ആയിട്ടുണ്ട്, എന്നാൽ യഥാർഥ മുഖ്യമന്ത്രിയായിരിക്കുക നല്ല ബുദ്ധിമുട്ടാണെ’ന്ന് മമ്മൂട്ടി.മുഖ്യമന്ത്രിക്കും,
 എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എമാർക്കും കൊച്ചി പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ നടൻ മമ്മുട്ടി ആശംസ അർപ്പിച്ചു സംസാരിക്കുകയായിരുന്നു.നടൻ കുഞ്ചാക്കോ ബോബനും പരിപാടിയിൽ എത്തിയത് ഏറെ ആവേശം വിതറി.







ഞാൻ പഠിച്ച കോളജിൽ സതീശൻ പഠിച്ചിട്ടുണ്ട്. ഞാൻ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്‌നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത്. എല്ലാവർക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണെന്നും മമ്മൂട്ടി പറഞ്ഞു"