പഴയ സ്റ്റാൻ്റിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പൂനൂർ കരിങ്കാളിമ്മൽ മിനിയുടെ ലൈവ് കഫേ എന്ന കൂൾബാറാണ് തകർത്തത്.കടയിലെ ജീവനക്കാരനായ ഷൈജൻ കട തുറക്കുന്ന അവസരത്തിലായിരുന്നു ആക്രമണം. ഒരാഴ്ച മുമ്പാണ് കട മിനി ഏറ്റെടുത്തത്.പരപ്പൻ പൊയിൽ സ്വദേശിയായ നാസർ എന്ന ആളാണ് ആക്രമം നടത്തിയത്.കടയിലെ ഫ്രിഡ്ജ്, ചില്ല് അലമാര, ഷോക്കേയ്സ് എന്നിവയെല്ലാം എറിഞ്ഞുതകർത്തിട്ടുണ്ട്.
ഇയാൾ മുമ്പും ഇതേ കടയിൽ ആക്രമണം നടത്തിയിരുന്നു.എന്നാൽ അന്നത്തെ കട നടത്തിപ്പുകാരൻ പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല.
സംഭവത്തിന് കാരണമായി പറയുന്നത് ഇങ്ങനെ.
കഴിഞ്ഞ ജനുവരി പതിനാലാം തിയ്യതി നാസറിന് ഈ കടയുടെ മുന്നിൽ വെച്ച് ഒരു ബ്രേസ് ലെറ്റ് കളഞ്ഞുകിട്ടിയിരുന്നു, ഈ ആഭരണം ഉടമ എത്തിയാൽ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കട നടത്തിപ്പുകാരനെ ഏൽപ്പിച്ചു.
ആഭരണം കളഞ്ഞുകിട്ടിയ വിവരം കടക്കു മുന്നിൽ
പേപ്പറിൽ എഴുതി ഒട്ടിക്കണമെന്നും നിർദ്ദേശിച്ചു.
എന്നാൽ കടക്ക് മുന്നിൽ എഴുതി പ്രദർശിപ്പിക്കാൻ അന്നത്തെ കട നടത്തിപ്പുകാരൻ തയ്യാറായില്ല.
. പിന്നീട് ഓരോ തവണ നാസർ കടയിൽ എത്തുംമ്പോഴും ആഭരണത്തിൻ്റെ ഉടമ എത്തിയോ എന്ന് അന്വേഷിക്കും, എന്നാൽ എത്തിയില്ല ആഭരണം കടയിൽ ഉണ്ടെന്ന് മറുപടി നൽകി കൊണ്ടിരുന്നു, പിന്നീടാണ് ആഭരണം കടക്കാരൻ വിൽപ്പന നടത്തി എന്ന ആരോ വിവരം നാസറിനെ അറിയിക്കുന്നത്.. കഴിഞ്ഞ ഫെബ്രുവരിയിൽ നാസർ കടയിൽ എത്തി അന്നത്തെ കട നടത്തിപ്പുകാരനായ ബിനീഷിനെ ആക്രമിക്കുകയും ചെവി കടിച്ചു മുറിക്കുകയും ചെയ്തു. എന്നാൽ ഇതിൽ പോലീസിൽ പരുക്കേറ്റയാൾ പരാതി നൽകിയിരുന്നില്ല.
ഇതിൻ്റെ തുടർച്ചയായാണ് മദ്യലഹരിയിൽ ഇന്നു രാവിലെ കടയിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്.കടക്കുനേരെ ആക്രമണം നടത്തിയ നാസറിനെ തനിക്ക് അറിയില്ലെന്ന് കടയുടമ മിനി പറഞ്ഞു.
നാസർ കടക്ക് മുന്നിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസരത്തിൽ പോലീസ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും പിടികൂടിയിരുന്നില്ല, പോലീസിനെ നിരന്തരം അസഭ്യം പറഞ്ഞ ഇയാൾ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് തിരികെ പോയ ശേഷം, വീണ്ടും കടക്ക് നേരെ കല്ലെറിഞ്ഞ ശേഷം പോലീസ് സ്റ്റേഷന് സമീപത്തേക്ക് പോകുകയും സ്റ്റേഷനു മുന്നിൽ നഗ്നത പ്രദർശനം നടത്തുകയും ചെയ്ത് പോലീസ് സ്റ്റേഷൻ്റെ മുന്നിലെ ഫുട്പാത്തിൽ കുത്തിയിരുന്നു, പിന്നീട് വീണ്ടും കടക്ക് മുന്നിൽ എത്തി കട തുറക്കാൻ അനുവദിക്കില്ല എന്ന് വെല്ലുവിളി നടത്തി.അൽപസമയത്തിനു ശേഷം ബസ്സിൽ കയറി സ്ഥലം വിട്ടു. സംഭവത്തിൽ കടയുടമ മിനി താമരശ്ശേരി പോലീസിൽ പരാതി നൽകി.