LATEST

6/recent/ticker-posts

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിന് 27നു പുറമേ 28നും രണ്ടു ദിവസം പൊതു അവധി. മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലി പെരുന്നാൾ 28 നാണ്. ഈ സാഹചര്യത്തിലാണ് 28നും പൊതു അവധി ദിനമായി സർക്കാർ പ്രഖ്യാപിച്ചത്.

കലണ്ടറിൽ അവധി ദിവസം 27നാണ്. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.