താൻ നാട്ടിൽ എത്തി യാൽ തന്നെ തീഹാർ ജയിലിൽ ആക്കാനുള്ള ശ്രമത്തിലാണ്
വിദ്യാഭ്യാസ രംഗത്തെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹരജി ക്കു തുടക്കമിട്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP). ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയാണ് ഈ ഡിജിറ്റല്‍ മൂവ്‌മെന്റ് രംഗത്തുവന്നു.
കാമ്പയിന്റെ സ്ഥാപകനായ അഭിജീത് ദിപ്‌കെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. ഈ ഹര്‍ജിയില്‍ വന്‍തോതില്‍ ഒപ്പുവെച്ച് പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർത്ഥത്തിൽ ചില ജോലികൾ ചെയ്യേണ്ട സമയമാണിത്'
'എന്റെ പ്രിയപ്പെട്ട കോക്രോച്ചുകളേ (അനുകൂലികളേ), സുഖമാണോ? നമ്മൾ ഇന്റർനെറ്റിൽ വലിയ തരംഗം സൃഷ്ടിച്ചതായി എല്ലാവരും പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ യഥാർത്ഥത്തിൽ ചില കാര്യങ്ങൾ ചെയ്യേണ്ട സമയമായിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഇതിനായിട്ടാണ് നമ്മൾ ഈ പ്രസ്ഥാനം തുടങ്ങിയത്. ഇന്ന് നമ്മൾ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു ഹർജി ആരംഭിക്കുകയാണ്,' അഭിജീത് വീഡിയോയിൽ പറഞ്ഞു.
പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളെയും സിസ്റ്റത്തിന്റെ പരാജയങ്ങളെയും പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘2.2 ദശലക്ഷത്തിലധികം (22 ലക്ഷം) വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഈ സിസ്റ്റത്തിന്റെ തകരാറുമൂലം ഇല്ലാതായത്. നീറ്റ് (NEET) പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതും ഇതേ സിസ്റ്റത്തിന്റെ തകരാറാണ്. അതുകൊണ്ട് എന്ത് സംഭവിച്ചാലും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചേ മതിയാകൂ.’ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം!’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ‘റെഡ് മൈക്ക്’ ചാനലിലെ സൗരഭ് ശുക്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിജീത് വെളിപ്പെടുത്തിയിരുന്നു. താന്‍ അടുത്ത മാസം ഇന്ത്യയില്‍ തിരിച്ചെത്താന്‍ പദ്ധതിയിടുകയാണെന്നും, എന്നാല്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന നിമിഷം തന്നെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ് 16-ന് ആരംഭിച്ച ഇവരുടെ യഥാര്‍ത്ഥ ‘X’ (ട്വിറ്റര്‍) അക്കൗണ്ട് അഞ്ച് ദിവസത്തിന് ശേഷം (മെയ് 21-ന്) ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ബ്ലോക്ക് ചെയ്യപ്പെടുന്ന സമയത്ത് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആ അക്കൗണ്ടിനുണ്ടായിരുന്നു. ഇതിന് പിന്നാലെ ‘Cockroach is Back’ എന്ന പേരില്‍ പുതിയ അക്കൗണ്ട് ആരംഭിക്കുകയും 24 മണിക്കൂറിനുള്ളില്‍ 1.44 ലക്ഷം ഫോളോവേഴ്‌സിനെ നേടുകയും ചെയ്തു.