LATEST

6/recent/ticker-posts

പുതുപ്പാടി യിൽ വീട്ടിൽക്കയറി വാളു വീശി ആക്രമണം;പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പൊലീസ്

താമരശ്ശേരി: പുതുപ്പാടി യിൽ വീട്ടിൽക്കയറി വാളു വീശി ആക്രമണം നടത്തിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പൊലീസ്.പുതുപ്പാടി  അടിവാരത്ത്  വീട്ടിൽക്കയറി യുവാവിനെ വെട്ടിയ കേസിലെ പ്രതി അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസിനെതിരെയാണ്  പ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
 

 കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ ഒരു മണിയോടെ അടിവാരം  പാറക്കടവ് ഫസൽ മുഹമ്മദ് (23) നെ
വീട്ടിൽ അതിക്രമിച്ച് കയറി   വാളു വീശി ആക്രമിക്കുകയായിരുന്നു.

താമരശേരി പൊലീസ് റജിസ്റ്റർ ചെയ്ത 218/26 കേസിലെ പ്രതിയാണ് അബദുൽ ഫാരിസ്.ഇയാൾ രാജ്യം വിട്ടതായാണ് സംശയം