LATEST

6/recent/ticker-posts

ഇക്കണക്കിനുപോയാൽ എങ്ങനെ ജീവിക്കും?’

ജീവിതച്ചെലവ്  മിസൈൽ വേഗത്തിൽ ; വർധിച്ചത് നൂറിരട്ടിയോളം , താളം തെറ്റി ജീവിതം



 
വില വർധന ക്ക് അനുസരിച്ച് വരുമാനം വർധിക്കുന്നില്ല

സ്ഥിരം വരുമാന മാനമുളളവർ പോലും സ്ഥിരമായി പറഞ് വരുത്തുന്നത് ഇക്കണക്കിനുപോയാൽ എങ്ങനെ ജീവിക്കും?’ . പിന്നെ സാധാരണ ക്കാരന്റെ സ്ഥിതി പറയാൻ ഉണ്ടോ?, രണ്ട് തലയും മുട്ടിക്കാൻ പെടുന്ന പാട് ചില്ലറയൊന്നുമല്ലെന്ന് മിക്ക കുടുംബത്തിലും കേൾക്കുന്ന വാക്കുകൾ ശരിവെച്ച് ഔദ്യോഗികകണക്കും. മലയാളിയുടെ അടുക്കളച്ചെലവ് നൂറിരട്ടിയോളം വർധിച്ചതായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ റീട്ടെയിൽ പ്രൈസസ് ഓഫ് എസൻഷ്യൽ കമ്മോഡിറ്റീസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 2012 മുതൽ 2025 വരെ നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വിലനിലവാരത്തിൽവന്ന വർധനയാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.


എല്ലാ ജില്ലയിലെയും ചില്ലറ വ്യാപാരകേന്ദ്രങ്ങളിൽനിന്ന് ദിവസേനയുള്ള വില ശേഖരിച്ചശേഷം ഇതിനെ മാസാടിസ്ഥാനത്തിലേക്ക് മാറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.


അരിയുടെ വിലയിൽവന്ന വർധന നൂറുശതമാനത്തിലേറെയാണ്. 2012 ജനുവരിയിൽ 24.17 രൂപയ്ക്ക് ലഭിച്ചിരുന്ന മട്ട അരിക്ക് 2025 ഡിസംബറിൽ 53.48 രൂപയായി. വെള്ള അരി 24.53 രൂപയായിരുന്നത് 46.48 ആയി. ചപ്പാത്തിയിലേക്ക് മാറാമെന്നുവെച്ചാലും ചെലവ് കുറയില്ല. ആട്ടയ്ക്ക് കിലോയുടെ വില 32.25-ൽനിന്ന് 50.07 ആയി. 55.58 രൂപയായിരുന്ന കടലവില ഇരട്ടിയിലേക്കെത്തി.

ചായക്കും പോഷകാഹാരങ്ങളായ പാൽ, മുട്ട എന്നിവയ്ക്കും പച്ചക്കറിക്കും ചെലവേറി. ഇപ്പോഴത്തെ കണക്കനുസരിച്ച് മിൽമ പാൽവില ലിറ്ററിന് 27.76 രൂപയിൽനിന്ന്‌ 56-ലേക്കും പഞ്ചസാര കിലോക്ക് 31.57-ൽനിന്ന് 44, തേയില 500 ഗ്രാം പാക്കറ്റ് 147 എന്നത് 180 ആയും ഉയർന്നു. വെളിച്ചെണ്ണയ്ക്കാണ് ഏറ്റവും വലിയ വിലവർധന. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 104.05 ആയിരുന്നത് ഇപ്പോൾ 365 ആണ്. 131.22-ൽനിന്ന് 289 ആയ നല്ലെണ്ണയും 89.68-ൽനിന്ന് 170 ആയ സൺഫ്ളവർ ഓയിലും തൊട്ടുപിന്നിലുണ്ട്


മറ്റ് പ്രധാന സാധനങ്ങളുടെ വിലയിൽവന്ന മാറ്റം (2012-2025)

മല്ലി - 69.07 - 128.77

ചുവന്ന മുളക് - 101.57 - 233.45

വെളുത്തുള്ളി (100 ഗ്രാം) 9.83 - 16.09

ബിറ്റ്റൂട്ട് - 21.38 - 52.73

കാരറ്റ് - 29.67 - 68.11

വെണ്ടക്ക - 26.90 - 64.96

എന്നാൽ, വിലവർധനയ്ക്കനുസരിച്ച് വരുമാനം വർധിക്കുന്നില്ല. സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം 2012-നിന്ന് 2025-ലേക്കെത്തുമ്പോൾ വർധിച്ചത് 65 ശതമാനത്തിനടുത്ത് മാത്രമാണെന്ന് സർക്കാർ കണക്കുകൾതന്നെ വ്യക്തമാക്കുന്നു.