ഓഫീസിൽ എയർകണ്ടീഷൻ മുറിയിലിരുന്ന് ജോലി ചെയ്യുന്ന ഒരു ബിരുദധാരിയെക്കാൾ കൂടുതൽ വരുമാനം ഒരു നിർമ്മാണ സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ലഭിക്കുന്നു.
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടെ കാലഹരണപ്പെട്ടതാണെന്നും, ബിരുദം നേടുന്നതിനേക്കാൾ നല്ലത് പന്ത്രണ്ടാം ക്ലാസിന് ശേഷം തൊഴിലിനിറങ്ങുന്നതാണ് പലർക്കും ഗുണകരമെന്നും പ്രമുഖ നിക്ഷേപകനും മാർസെലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ് സ്ഥാപകനുമായ സൗരഭ് മുഖർജി. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്."
Also read-കൂടത്തായിയിൽ 52 ഗ്രാം മയക്കുമരുന്നുമായി അണ്ടോണ സ്വദേശി പിടിയിൽ
ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ഇപ്പോഴും 'റോട്ട് ലേണിങ്' (Rote Learning) അഥവാ മനഃപാഠം പഠിച്ച് പരീക്ഷ എഴുതുക എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. എ.ഐ (AI), ഇലക്ട്രിക് വാഹനങ്ങൾ, ബയോടെക്, ക്ലീൻ ടെക് തുടങ്ങിയ ആധുനിക മേഖലകളിലേക്ക് ആവശ്യമായ ചിന്താശേഷിയോ നൈപുണ്യമോ ഈ സമ്പ്രദായം നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30-40 ശതമാനത്തോളമാണ്. എന്നാൽ നിരക്ഷരരായ ആളുകൾക്കിടയിൽ ഇത് വെറും 3 ശതമാനം മാത്രമാണെന്നും മുഖർജി ചൂണ്ടിക്കാട്ടി. കോളേജിൽ നിന്ന് പുറത്തിറങ്ങുന്ന 100 ബിരുദധാരികളിൽ മൂന്നുപേർക്ക് മാത്രമേ ആ വർഷം ജോലി ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് പറഞ്ഞു.
Also read-
ഫാസ്റ്റ്ടാഗ്' തട്ടിപ്പ്;പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്ര ചെയ്യാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കുന്നതായി പരാതി
ബിരുദങ്ങൾക്കപ്പുറം പ്രായോഗിക നൈപുണ്യത്തിന് (Skills) കൂടുതൽ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്.