LATEST

6/recent/ticker-posts

ഹിന്ദ് റജബിന്‍റെയും കുടുംബത്തിന്‍റെയും ജീവനെടുത്ത അവസാന ഇസ്രായേലി സൈനികനെയും വ.കവരുത്തി ഹിസ്ബുല്ല


അഞ്ച് വയസുകാരിയായ ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്‍റെ കൊ.ലപാതകത്തില്‍ പങ്കുള്ള അവസാന സൈനികനേയും കൊ.ലപ്പെടുത്തി ഹിസ്ബുളള. 




തെക്കൻ ലെബനാനില്‍ ഹിസ്ബുല്ലയുമായി  വെള്ളിയാഴ്ച നടന്ന നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ലഫ്. ഡോർ ഗെഡാലിയ ബെൻ സിംഹണ്‍ കൊ.ല്ലപ്പെട്ടെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. 







ഗെഡേലിയയും മറ്റ് മൂന്ന് പേരും സഞ്ചരിച്ചിരുന്ന ടാങ്ക് തെക്കൻ ലെബനാനില്‍ വെച്ച്‌ കേടുപാട് സംഭവിക്കുകയും ഹിസ്ബുല്ല സൈനികരുടെ കയ്യിലകപ്പെടുകയുമായിരുന്നു. ഫലസ്തീൻ വംശഹത്യയില്‍ മുൻപന്തിയിലുണ്ടായിരുന്ന ബറ്റാലിയൻ 52 ലെ സൈനികനാണ് ബെൻ സിംഹണെന്ന് ഇസ്രായേലീ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ബറ്റാലിയൻ 52ലുണ്ടായിരുന്ന നാല് ഇസ്രായേലി സൈനികരും കൊ.ല്ലപ്പെട്ടിരുന്നു.






ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ ഗസ്സയില്‍ കാണിച്ചുകൂട്ടിയ ക്രൂരത ലോകത്തിന് മുന്‍പില്‍ ഏറെ ചര്‍ച്ച ചെയ്യാനിടയാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ഹിന്ദ് റജബിന്റെ കൊ.ലപാതകം. 2024 ജനുവരി 29-നായിരുന്നു സംഭവം. ഗസ്സ സിറ്റിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് ആളുകള്‍ ഒഴിഞ്ഞുപോകുകയായിരുന്നു. അഞ്ചോളം ബന്ധുക്കളുമായി യാത്ര ചെയ്യുകയായിരുന്നു ഹിന്ദ്. യാത്രയ്ക്കിടെ ഇസ്രായേല്‍ സൈന്യത്തില്‍ പെട്ട ബറ്റാലിയൻ 52 സ്ഥലത്തെത്തി ഇവരെ തടയുകയും കാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്നവര്‍ രക്ഷക്കായി ബന്ധുക്കളെ ഫോണില്‍ വിളിച്ചു.







ഇവര്‍ ഫലസ്തീന്‍ റെഡ് ക്രസന്റുമായി ബന്ധപ്പെട്ടു. അതിനിടെ വെടിവെപ്പില്‍ ഹിന്ദ് റജബ് ഒഴികെ ബന്ധുക്കളെല്ലാം കൊ.ല്ലപ്പെട്ടു. റെഡ് ക്രസന്റ് സംഘം വിളിച്ചപ്പോള്‍ കാറില്‍ റജബ് മാത്രമായിരുന്നു ജീവനോടെയുണ്ടായിരുന്നത്. മരണത്തെ മുഖാമുഖം കണ്ടുനിന്ന ആ കുഞ്ഞുമായി മൂന്നുമണിക്കൂറോളം റെഡ് ക്രസന്റ് സംഘം സംസാരിച്ചു. ഹിന്ദിനെ രക്ഷിക്കാനായി ഇവര്‍ ആംബുലന്‍സ് സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

അതിനിടെ റെഡ് ക്രസന്റ് സംഘം ഹിന്ദിന്റെ ഉമ്മയെ ബന്ധപ്പെടുകയും മകളുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഉമ്മയുടെ ശബ്ദം കേട്ട് നിര്‍ത്താതെ കരഞ്ഞ അവള്‍ ഫോണ്‍ കട്ട് ചെയ്യല്ലേയെന്ന് ആവശ്യപ്പെട്ടു. അധികം വൈകാതെ ഹിന്ദിനെ രക്ഷിക്കാനെത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍മാരെയും ഹിന്ദിനെയും ഇസ്രായേല്‍ സൈന്യം വെടിവെച്ച്‌ കൊ.ലപ്പെടുത്തുകയും ചെയ്തു. ഇസ്രായേല്‍ സൈന്യം ഫലസ്തീനിലുടനീളം നടത്തിയ കൊടുംക്രൂരതകളുടെ പര്യായമായിരുന്നു ഹിന്ദ് റജബിന്റെ കൊ.ലപാതകം.





തുടർന്ന്, കഴിഞ്ഞ വർഷം മെയ് 25ന് ബെല്‍ജിയം കേന്ദ്രീകരിച്ചുള്ള ഹിന്ദ് റജബ് ഫൌണ്ടേഷൻ ബറ്റാലിയൻ 52ലെ കമാണ്ടറുമാർക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കമാണ്ടർ എല, കേണല്‍ ബെനി അഹാരോണ്‍ എന്നിവർക്കെതിരെ യുദ്ധക്കുറ്റം ചുമത്തിക്കൊണ്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍, അന്ന് ഇവർക്കെതിരെ മതിയായ അന്വേഷണമോ നടപടിയോ ഇസ്രായേല്‍ ഭരണകൂടം സ്വീകരിച്ചിരുന്നില്ല.









 കൂടാതെ, ഈ വർഷം ഏപ്രിലില്‍ ലെബനാനിലെ താല്‍ക്കാലിക ദൌത്യങ്ങള്‍ക്കായി എലയെ കൊണ്ടുവരികയും ചെയ്തു. ലോകമൊന്നടങ്കമുള്ള മനുഷ്യരെ ഒരുപോലെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വൻ പ്രതിഷേധം ഉയരുമ്പോഴും, കൊ.ലപാതകം നടക്കുമ്പോള്‍ യൂണിറ്റിന്‍റെ തലപ്പത്തിരുന്നവർ ഇപ്പോഴും വിലസിനടക്കുന്നതായി പരാതികള്‍ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്