LATEST

6/recent/ticker-posts

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ ബിജെപിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ, ആരെയാണ് സംരക്ഷിക്കുന്നത്.

തൊട്ടതിനൊക്കെ എതിരാളി കൾക്കുനേരെ എൻ.ഐ.എയെ ഉപയോഗിച്ച് വേട്ട യാടുന്ന വർക്ക് എന്ത് കൊണ്ട് അതിനാവുന്നില്ല



കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. അവിടെനിന്നാണ് കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.




ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വന്നിട്ടും ഇത്രയും വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികളോ ഉത്തർപ്രദേശ് പൊലീസോ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന 
ചോദ്യവുമായി കെജ്‌രിവാൾ .


 "കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. അവിടെനിന്നാണ് കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്?" - അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു."


Also read- ഡിഗ്രി ബിരുദങ്ങൾ കൊണ്ട് കാര്യമില്ല'.
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടെ കാലഹരണപ്പെട്ടതെന്ന്

 


പണവും വലിയ തോതിൽ വജ്രം ഉൾപ്പെടെയുള്ള ആഭരണങ്ങളും കാണാതായിട്ടുണ്ടെന്നാണ് ആരോപണം. ഈ പാപത്തിൽ പങ്കാളികളായവർ എത്ര വലിയ ഉന്നതരാണെങ്കിലും അവരെ ജയിലിലടക്കാൻ സർക്കാർ തയ്യാറാകണമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം മുന്നോട്ടുപോയാൽ വൻ സ്രാവുകൾ കുടുങ്ങുമെന്നും സർക്കാർ വീഴുമെന്നും പറയപ്പെടുന്നുണ്ട്. ഒരു സർക്കാരിനെ സംരക്ഷിക്കുന്നതിനേക്കാൾ വലുതാണ് കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്.