LATEST

6/recent/ticker-posts

വാക് മാറ്റില്ല,തിരൂരിൽ പന്തയത്തില്‍ തോറ്റ സിപിഎം പ്രവര്‍ത്തകന്റെ 70000 രൂപയുടെ കറവപ്പശു മുസ്ലിം ലീഗ് പ്രവര്‍ത്തകന്

അദ്ദേഹത്തിതിന്രൂ തന്നെ തിരിച്ചു കൊടുക്കണമെന്ന് സോഷ്യൽ മീഡിയ 





തിരൂർ:തിരഞ്ഞെടുപ്പ് പന്തയത്തിലെ തോല്‍വിക്ക് പിന്നാലെ വാക്കുപാലിച്ച്‌ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ.

രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കപ്പുറം സൗഹൃദത്തിനും വാക്കിനും വിലനല്‍കിയ ഈ സംഭവം മലപ്പുറം ജില്ലയിലെ തിരൂരിലാണ് നടന്നത്.

പന്തയവും വാക്കും

തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ കുന്നത്ത് മുസ്തഫയും നിറമരുതൂർ പത്തമ്പാട് സ്വദേശിയും സിപിഎം ബ്രാഞ്ച് മെമ്പറുമായ മഹേഷും തമ്മിലായിരുന്നു പന്തയം. ഇരുവരും സുഹൃത്തുക്കളും ക്ഷീരകർഷകരുമാണ്. വോട്ടെടുപ്പിന് രണ്ടാഴ്ച മുമ്പ് നടന്ന ചർച്ചയിലാണ് സംസ്ഥാന ഭരണത്തെ ചൊല്ലി പന്തയം ഉറപ്പിച്ചത്.

ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്നായിരുന്നു മഹേഷിന്റെ വാദം. പരാജയപ്പെട്ടാല്‍ തന്റെ തൊഴുത്തിലെ ആറ് കറവപ്പശുക്കളില്‍ ഇഷ്ടമുള്ള ഒന്നിനെ മുസ്തഫയ്ക്ക് നല്‍കുമെന്നും മഹേഷ് പന്തയം വച്ചു. യുഡിഎഫ് ഭരണം പിടിക്കുമെന്നായിരുന്നു മുസ്തഫയുടെ വാദം. തോറ്റാല്‍ തന്റെ പശുവിനെ മഹേഷിന് നല്‍കുമെന്നും മുസ്തഫ പന്തയം വച്ചു.

വാക്കുപാലിച്ച്‌ മഹേഷ്

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹേഷ് പന്തയത്തില്‍ പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിന് പിന്നാലെ മഹേഷ് തന്നെ മുസ്തഫയെ ഫോണില്‍ വിളിച്ച്‌ പശുവിനെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിലെ കടുത്ത മത്സരം വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്ന് തെളിയിച്ച മഹേഷ്, തന്റെ തൊഴുത്തിലെ പശുക്കളില്‍ നിന്ന് ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാൻ മുസ്തഫയോട് പറഞ്ഞു.

ഏകദേശം 70,000 രൂപ വിലമതിക്കുന്ന, ദിവസം 16 ലിറ്റർ പാല്‍ നല്‍കുന്ന നാല് വയസ്സുള്ള പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്. രാഷ്ട്രീയ വൈരത്തിനപ്പുറം പന്തയത്തിലെ മാന്യത കാത്തുസൂക്ഷിച്ച മഹേഷിന്റെ നടപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.