താമരശേരി: വീട്ട് മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ മധ്യവയസ്കന് പാമ്പ് കടിയേറ്റു.കോടഞ്ചേരി മൈക്കാവിൽമധ്യവയസ്കന്പാമ്പുകടിയേറ്റു.മൈക്കാവിൽ വാടകക്ക് താമസിക്കുന്ന കൊട്ടിയൂർ സ്വദേശി നെല്ലോളി ചാലിൽ ഗോപി (58) ക്കാണ് കൈക്ക് പാമ്പുകടിയേറ്റത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പിനെ തല്ലി കൊന്നതായി ഗോപി പറഞ്ഞു.അഞ്ച് ദിവസത്തിനിടയിൽ താമരശേരി യിൽ പാമ്പ് കടിയേറ്റ വരുടെ എണ്ണം എട്ടായി.