എല്ലാ പാറ്റകളെയും കൊല്ലുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ട് "കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി)യെ പ്രതിരോധിക്കാൻ മറ്റൊരു സോഷ്യൽ മീഡിയ പാർട്ടി. ഓഗി ജനതാ പാർട്ടി(ഒ.ജെ.പി)യാണ് സി.ജെ.പി പൂട്ടാൻ ഉദയം ചെയ്തിരിക്കുന്നത്.സി.ജെ.പി അവകാശപ്പെടുന്നതുപോലെ അത്ര നിഷ്പക്ഷത പുലർത്തുന്നില്ലെന്നാണ് ഒ.ജെ.പിയുടെ വിമർശനം. എന്നാൽ, സി.ജെ.പിയുടെ സ്വീകാര്യത നേടാൻ ഒ.ജെ.പിക്ക് കഴിഞ്ഞിട്ടില്ല"
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദിപ്കെക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ഓഗി ജനതാ പാർട്ടി ആരോപിക്കുന്നത്. എ.എ.പിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്ന് ഒ.ജെ.പി ആരോപിക്കുന്നു.
ഓഗി ആൻഡ് ദ കോക്രോച്ചസ് (Oggy and the Cockroaches) കാർട്ടൂൺ പരമ്പരയിലെ പ്രധാന കഥാപാത്രമായ നീല പൂച്ചയുടെ പേരാണ് 'ഓഗി'."
അതുപോലെ, എല്ലാത്തരം പ്രാണികളെയും (പാറ്റകളെ) ഇല്ലാതാക്കുക എന്നതാണ് ഈ പാർട്ടിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു കൊളാഷും ഇവർ പങ്കുവെച്ചു. 'വാളുകളുടെ മൂർച്ചയാൽ രൂപപ്പെട്ട ഒരു മണ്ണിലെ യുവാക്കൾ, തങ്ങളെ പാറ്റകൾ എന്ന് വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ഇത് യഥാർഥത്തിൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ ലക്ഷണമാണ്' എന്നാണ് ഒ.ജെ.പിയുടെ പരിഹാസം."
"സി.ജെ.പി ഇൻസ്റ്റഗ്രാമിൽ ഇൻഫ്ലുവൻസർ അർപ്പിത് ശർമയെ പിന്തുടരുന്നുണ്ടെന്നും ഒ.ജെ.പി എടുത്തുകാണിച്ചു. അദ്ദേഹത്തിന്റെ പിതാവ് വികാസ് ശർമ 2022 ലെ യു.പി തെരഞ്ഞെടുപ്പിൽ എ.എ.പി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പുതിയ പ്രസ്ഥാനത്തിൽ ചേരുന്നത് എന്തുകൊണ്ടാണെന്നും ഒ.ജെ.പി ചോദിക്കുന്നു. എല്ലാ പാറ്റകളെയും കൊല്ലുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒ.ജെ.പിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്."