LATEST

6/recent/ticker-posts

മക്കളുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പിതാവ് മരിച്ചു; പാനൂരിൽ വിവാഹ വീട് മരണവീടായിമാറി.

പാനൂ‍ർ : മക്കളുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പിതാവ് മരിച്ചു; പാനൂരിൽ വിവാഹ വീട് മരണവീടായിമാറിയത് നിമിഷം നേരം കൊണ്ട്.വിളക്കോട്ടൂർ തെക്കുംമുറിയിലെ കണിയാങ്കല്ലില്‍ മഹമ്മൂദ് (58) ആണ് മരിച്ചത് .

വിവാഹ വീടിന്റെ സന്തോഷങ്ങള്‍ക്കിടയിലേക്കാണ് മരണം നിഴല്‍ വീഴ്ത്തിയത്.

മക്കളായ ഫാസിലിന്റെയും ഫാമിയുടെയും വിവാഹം ഇന്നാണ് (ഞായറാഴ്ച) നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ചടങ്ങുകളിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹമ്മൂദ് മരിച്ചത്. പരേതനായ കുഞ്ഞമ്മദിന്റെയും മറിയത്തിന്റെയും മകനാണ് മഹമ്മൂദ്