കോടഞ്ചേരി: പതങ്കയത്ത് കുളിക്കാനായി ഇറങ്ങി യ സംഘത്തിലെ ഫറൂഖ് കോളേജ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടം.
ഫാറൂഖ് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ +1ന് പഠിക്കുന്ന ഒളവണ്ണ കൊളത്തറ ഷബീൽ (17)എന്ന വിദ്യാർത്ഥിയാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ സഹപാഠികളും കൊളത്തറ സ്വദേശികളുമായ മറ്റു മൂന്നു പേർക്കൊപ്പമാണ് പതംങ്കയത്ത് എത്തിയത്.