താമരശ്ശേരി: ആശുപത്രി യിലേക്ക് എന്ന് പറഞ്ഞു പോയ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.താമരശ്ശേരി കൈതപ്പൊയിൽ തെക്കെപറമ്പിൽ റഷീദിന്റെ ഭാര്യ ജസീനയെയാണ് (30) കാണാതായത്.കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ആറോടെ കൈതപ്പൊയിലിലെ വീട്ടിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവർ തിരിച്ചെത്തിയില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോൾ ധരിച്ചിരുന്നത്.ഇടതുഭാഗത്തെ കവിളില് കാക്കപ്പുള്ളിയുണ്ട്. അവസാനമായി മൊബൈൽ ഫോണ് ലൊക്കേഷൻ കാണിച്ചത് പേരാമ്പ്രയാണ്.താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കൾ പരാതി നൽകിയത്.ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ : 04952222240, 9497975716 9406414401
0 Comments