LATEST

6/recent/ticker-posts

തിളക്കമാർന്ന വിജയം,38ൽ നിന്നും 32840ലേക്ക്,നജീബ് കാന്തപുരം




പെരിന്തൽമണ്ണ: രണ്ടാം ഊഴത്തിൽ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 1,04,888 വോട്ടുകള്‍ നേടി 32,431 വേട്ടുകളുടെ ഭൂരിപക്ഷത്തിന്  എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി മുഹമ്മദ് ഹനീഫയെ പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 38 വോട്ട് ഭൂരിപക്ഷ ത്തിലാണായിരുന്നു യൂത്ത് ലീഗ് നേതാവായിരുന്ന നജീബ് കാന്തപുരം നിയമസഭയിൽ എത്തിയത്.തുടർന്ന് ചിട്ടയായ പ്രവർത്തനത്തിലൂടെ കേരളത്തിലെ തലയെടുപ്പുള്ള ഒരു സാമാജികനാവാൻ നജീബ് കാന്തപുരത്തിന് കഴിഞ്ഞിട്ടുണ്ട്.അതിന്റെ പരിണിത ഫലമാണ് ജനം വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഫോട്ടോ -കുടുംബത്തോടൊപ്പം നജീബ് കാന്തപുരം എം.എൽ.എ