കുന്ദമംഗലം:യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ കുന്ദമംഗലത്ത് പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. കാറിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കാറിൽ നിയമവിരുദ്ധമായ സ്റ്റിക്കർ വർക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയമവിരുദ്ധമായ സ്റ്റിക്കറുകളും രൂപമാറ്റങ്ങളും വരുത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന കർശനമാക്കിയിരിക്കുകയാണ്.