LATEST

6/recent/ticker-posts

ദുബൈയില്‍ മലയാളി മദ്യപാനിയുടെ കുത്തേറ്റ് മരിച്ചു; മരിച്ചത് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ മദ്യപാനിയുടെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലില്‍ ജസീല്‍ (32) ആണ് മരിച്ചത്







ദുബൈ അല്‍ഖൂസിലെ അല്‍മനാർ സെന്‍ററിന് പിറകിലായുള്ള താമസ കെട്ടിടത്തിലാണ് സംഭവം. മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബൈ പൊലീസ് റാശിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.




കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചത്. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീല്‍ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.







 പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബൈ റാശിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.