LATEST

6/recent/ticker-posts

ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോര്‍ട്ടേഴ്‌സിനുള്ളില്‍ മ.രിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കോര്‍ട്ടേഴ്‌സിനുള്ളില്‍ മ.രിച്ചനിലയില്‍ കണ്ടെത്തി.



കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ.നിഖില്‍ ചന്ദ്രനെയാണ് കോർട്ടേഴ്‌സിനുള്ളില്‍ മ.രിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞ മൂന്നു വർഷമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ കെമിസ്ട്രി വിഭാഗത്തില്‍ പ്രൊഫസറായി ജോലിചെയ്യുകയായിരുന്നു നിഖില്‍. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെയാണ് സുഹൃത്തുക്കള്‍ അന്വേഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളില്‍ നിഖിലിനെ മ.രിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരം ലഭിച്ചയുടൻ മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവം കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും ഇടയില്‍ ഞെട്ടല്‍ ഉണ്ടാക്കി.

Post a Comment

0 Comments