കുവൈത്ത് സിറ്റി: കുവൈറ്റിൽ ഭാര്യയെയും മകളെയും വെടിവെച്ചു കൊ.ന്ന സ്വദേശി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കുവൈത്തിലെ അല്‍ റാബിയ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെയാണ് സ്വന്തം വീട്ടില്‍ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ച് കൊ.ലപ്പെടുത്തിയ കേസില്‍ കുവൈത്തി പൗരൻ പിടിയിലായത്.
തന്‍റെ ഷോട്ട്ഗണ്‍ ഉപയോഗിച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊ.ലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇളയ മകന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊ.ലപാതകത്തിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ അധികൃതർ അന്വേഷണം നടത്തി വരികയാണ്.
0 Comments