LATEST

6/recent/ticker-posts

അബ്ദുള്ളക്കുട്ടി പുറത്തു; സ്മൃതി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി; സുരേന്ദ്രനും അനിലും സെക്രട്ടറിമാര്‍

ഭാരതീയ ജനതാ പാർട്ടി ദേശീയതലത്തില്‍ വൻ അഴിച്ചുപണി. പാർട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി സമൃതി ഇറാനിയെ നിയമിച്ചു.ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന അബ്ദുള്ളക്കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. 



കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായി. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതെസമയം ശോഭാ സുരേന്ദ്രന് ചുമതലകളൊന്നും ഇല്ലായെന്നത് ശ്രദ്ധേയമാണ്. എംടി രമേശിനെയും പരിഗണിച്ചില്ല. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഉയർന്നുവന്ന വിവാദങ്ങള്‍ ദേശീയ പദവികള്‍ ലഭിക്കുന്നതില്‍ ശോഭയ്ക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ ശേഷം കെ സുരേന്ദ്രന് ദേശീയ ചുമതല നല്‍കുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ദേശീയ സെക്രട്ടറി സ്ഥാനമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്.









അമേഠിയില്‍ പരാജയപ്പെട്ടതിന് ശേഷം സ്മൃതി ഇറാനിക്ക് സുപ്രധാന പദവികളൊന്നും ലഭിച്ചിരുന്നില്ല. ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരമുണ്ടായിരിക്കുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച്‌ ചരിത്രം സൃഷ്ടിച്ച സ്മൃതിയെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് പാർട്ടി.





ഇതോടൊപ്പം ബിഎല്‍ സന്തോഷ് ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. സന്തോഷിനാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ദേശീയ ട്രഷറർ ആയി നിയമിച്ചു. നിലവില്‍ കേന്ദ്ര വാണിജ്യ - വ്യവസായ വകുപ്പ് മന്ത്രിയാണ് ഗോയല്‍.

Post a Comment

0 Comments