LATEST

6/recent/ticker-posts

ചൂരൽമല ടൗൺഷിപ്പിലെ മൂന്നാമത്തെ വീടിലും വിള്ളൽ.

വയനാട്:ചൂരൽമല ടൗൺഷിപ്പിൽ നിർമിച്ച ഒരു വീട്ടിൽ കൂടി ചോർച്ചയുള്ളതായി പരാതി. ഫേസ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് ചേർച്ചയുള്ളതായി പരാതിയുള്ളത്. സർക്കാർ കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്.






അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതികരിച്ചു. മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ ഗ്രൂപ്പ് പറഞ്ഞു. ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയിസാണ് വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സി.ഒ.ഒ അരുണ്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.








വിള്ളൽ കണ്ടെത്തിയ വീടുകളിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു. ‌ആദ്യ സോണിലെ എട്ട്, ഏഴ് നമ്പർ വീടുകളിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടത്. വിള്ളല്‍ വീണ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. മുകളിലും ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്."
 .