മണ്ണാർക്കാട് :കടുത്ത ചൂടിൽകോടതിപ്പടിയിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷയുടെ ചില്ലാണ് പൊട്ടിയത്. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം."
പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുയരാമെന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു."സംസ്ഥാനത്തെ ശരാശരി പകല്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസും കടന്നതായി അധികൃതർ അറിയിച്ചു.