ഇറാൻ-യുഎസ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ മേഖലകളിലെ സംഘര്‍ഷാവസ്ഥയെ കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും സംസാരിച്ചെന്ന് മോദി എക്‌സില്‍ കുറിച്ചു."
"എന്റെ പ്രിയ സുഹൃത്ത് ഡോണള്‍ഡ് ട്രംപ് വിളിച്ചിരുന്നു. വിവിധ മേഖലകളിലായി പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനാവശ്യമായ ശ്രമങ്ങളെ കുറിച്ച് അവലോകനം നടത്തി. പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ചും സംസാരിച്ചു'. മോദി എക്‌സില്‍ കുറിച്ചു."
ഇന്ത്യന്‍ ജനതയുടെ സ്‌നേഹം ട്രംപിനെ അറിയിച്ചെന്നും മോദി എക്‌സില്‍ കുറിച്ചു. നേരത്തെ, പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24-ന് മോദി ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു