ടെൽ അവീവ്:യുദ്ധത്തേക്കാള്‍ വലുത് തങ്ങളുടെ പ്രണയമാണെന്ന് തെളിയിച്ച് ഇസ്രായേൽ പട്ടാളക്കാരനും ഇറാനിയൻ യുവതിയും . ഇടതടവില്ലാതെ ബോംബുകളും മിസൈലുകളും വർഷിക്കുന്ന തിനിടെ യുള്ള ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷഭൂമിയില്‍ നിന്ന് സ്‌നേഹത്തിന്റെ പുതിയൊരു വാര്‍ത്ത ലോകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ഇസ്രായേലി സൈനികനായ ഡീനും ഇറാനിയന്‍ യുവതിയായ അസദേയുമാണ് ശത്രുത ക്കപ്പുറം സ്നേഹം കൊണ്ട് പരസ്പരം എല്ലാം മറന്ന് ഒന്നിക്കുന്നത്.
ലോസ് ഏഞ്ചല്‍സിലെ സാന്താ മോണിക്കയിലുള്ള ഒരു ബാറില്‍ വെച്ചാണ് ഇസ്രായേലിലെ ഗൊലാനി ബ്രിഗേഡിലെ റിസര്‍വ് കോംബാറ്റ് സൈനികനായ ഡീന്‍, അസദേയെ ആദ്യമായി കാണുന്നത്.
2019-ലായിരുന്നു ഇവരുടെ ആദ്യ കൂടിക്കാഴ്ച. അന്ന് ചെറിയ രീതിയിലുള്ള സൗഹൃദം മാത്രമാണുണ്ടായിരുന്നതെങ്കിലും കോവിഡ് കാലത്തെ നീണ്ട സംഭാഷണങ്ങളാണ് ഇവരെ പ്രണയത്തിലാക്കിയത്.
ഇസ്രായേലും ഇറാനും തമ്മില്‍ കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ രാജ്യങ്ങളുടെ അതിര്‍വരമ്ബുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരും ശത്രുരാജ്യങ്ങളില്‍ നിന്നുള്ളവരുമാണെങ്കിലും ഇരുവരും ഇപ്പോള്‍ വിവാഹനിശ്ചയം പൂര്‍ത്തിയാക്കി. ഒരു ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരുമായി ടെല്‍ അവീവിലേക്കും ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്കും ഒരുമിച്ച് യാത്ര ചെയ്യണമെന്നതാണ് ഈ ദമ്ബതികളുടെ ആഗ്രഹം.
ഒരിക്കല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച വേളയില്‍ ടെല്‍ അവീവിലെ ലെവിന്‍സ്‌കി മാര്‍ക്കറ്റിലുള്ള ഒരു പേര്‍ഷ്യന്‍ റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രം ഡീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് അവരുടെ പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.
'സ്‌നേഹത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ പ്രണയകഥ. യുദ്ധം വിതയ്ക്കുന്ന വെറുപ്പിനേക്കാള്‍ ശക്തി പ്രണയത്തിനുണ്ടെന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.