LATEST

6/recent/ticker-posts

കാരാടി മലഞ്ചരക്ക് കടയിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ.

താമരശ്ശേരി: കാരാടി  മലഞ്ചരക്ക് കടയിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ.കൊല്ലം കല്ലട ക്ലാച്ചത്തിൽ ജോൺസൺ വർഗ്ഗീസാണ് പോലീസിൻ്റെ പിടിയിലായത്.ഇക്കഴിഞ്ഞ ശനിയാഴ് വൈകുന്നേരമാണ് താമരശ്ശേരി കാരാടി പുതിയ സ്റ്റാൻ്റിലെ മലഞ്ചരക്ക് കടയിൽ നിന്നും 40,000 ത്തോളം രൂപയടങ്ങിയ ബാഗ് കവർന്നു മുങ്ങിയത്.പ്രതിയെ ബാലുശ്ശേരിയിൽ വെച്ച് താമരശ്ശേരി പോലീസും ക്രൈം സ്കോഡും ചേർന്ന് പിടികൂടുകയായിരുന്നു.