Saturday, February 21, 2026

വിദ്യാർത്ഥി കടലിൽ ചാടിയത് ഗെയിം ടാസ്കിന്റെ ഭാഗമെന്ന് സംശയം

കൊച്ചി: എറണാകുളം ഞാറയ്‌ക്കലിൽ കടലിലേക്ക് ചാടി മരിച്ച പതിനേഴുകാരനായ വിദ്യാർത്ഥിയുടെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം. കുട്ടിക്ക് ഗെയിമിംഗിൻ്റെ ഭാഗമായി വിഷാദം ബാധിച്ചിരുന്നു എന്നും പോലീസ് സംശയിക്കുന്നു. കുട്ടി ഗെയിമിംഗിന് അടിമയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ ഗെയിമിലെ ടാസ്കിന്റെ ഭാഗമായാണോ കടലിലേക്ക് ചാടിയതെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
19 ന് വൈകുന്നേരം മൂന്നു മണിയോടെയാണ് അർജുൻ കുമാർ എന്ന 17 വയസുകാരൻ തൊട്ടടുത്തുള്ള ഫുട്‍ബോൾ ഗ്രൗണ്ടിൽ കളിയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. അന്ന് 
 രാത്രി 11 മണിയോടെ വീട്ടുകാർ ഞാറയ്ക്കൽ പോലീസിൽ പരാതി നൽകി. പരാതിക്കൊപ്പം വീട്ടുകാരുടെ മൊഴി എടുത്തപ്പോൾ കുട്ടി ഫ്രീ ഫയർ എന്ന ഗെയിം കളിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. പിന്നീട് കുറ്റിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ 20ന് വൈകുന്നേരം എളങ്കുന്നപ്പുഴയിലെ ചാപ്പ ബീച്ചിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. ബീച്ചിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കുട്ടി ബീച്ചിന് സമീപത്തേക്ക്നടന്നുപോകുന്നതായി വ്യക്തമായിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ചത് മൊബൈൽ ഗെയിം അഡിക്ഷൻ ആണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണ്

വേർപാട് ഇടത്തിൽ ഇജാസ് അഹമ്മദ്

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി. പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര...