Sunday, February 8, 2026

ഹൈബ്രിഡ് കഞ്ചാവും ചരസുമായി കിഴക്കോത്ത് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ

വയനാട്:പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്ഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടു പേരെ പിടികൂടി.

മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി ജൂനി സ്വദേശി കൃഷ്ണനിവാസിൽ നവീൻ യെരിസ്വാമി (27), കൊടുവള്ളി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുറൈഫ് (24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ടവർ ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ. ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കുറിച്ചും റിസോർട്ടുകളെ കുറിച്ചും മറ്റു കണ്ണുകളെ കുറിച്ചും അന്വേഷണം പുരോഗമിച്ചു വരുന്നു എക്സൈസ്.   റിസോർട്ടുകളിലും ഹോംസ്റ്റേകളിലും മറ്റും നടക്കുന്ന ഇത്തരം പാർട്ടികളിലും മറ്റും തുടർന്നും റെയ്ഡുകളും പരിശോധനകളും നടത്തുകയും ലഹരി പാർട്ടികൾ നടത്തുന്നവർക്കെതിരേയും പാർട്ടികളിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയും ചെയ്യുന്നു നടത്തുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും , ഇതിനൊക്കെ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപന ഉടമകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സൈസ് അറിയിച്ചു.   റിസോർട്ടുകളും മറ്റും വാടകക്കെടുത്തും ഇത്തരം പാർട്ടികൾ നടത്തുന്ന അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതായും എക്സൈസ് അറിയിച്ചു. റിസോർട്ടുകളും മറ്റ് സ്ഥാപനങ്ങളും വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ ലഹരിയും മയക്കുമരുന്ന് ഉപയോഗവും വിൽപനയും മറ്റും നടത്താതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.കൽപറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻറി നാർക്കോട്ടിക്ക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേശും സംഘവും, കൽപറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംയുക്തമായി പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്.

No comments:

Post a Comment

ജനസാഗരമായി സമസ്‌ത ; നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം

വിട്ടുപോയ സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും  ജിഫ്രി മുത്തുക്കോയ തങ്ങൾ കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ): ദേശീയ,അന...