Sunday, February 8, 2026

ക്ഷേത്രം നമ്മുടെ വീടാണ്;കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കട്ടിപ്പാറ : ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. വർഷങ്ങളായി പ്രദേശവാസികളുടെ ആത്മീയ–സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായ ഈ ഉത്സവം മതപരമായ ചടങ്ങുകളോടൊപ്പം സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മഹത്തായ ഉദാഹരണമായി മാറുകയാണ്.


ക്ഷേത്ര മേൽശാന്തി ജയദേവൻ തിരുമേനിയുടെ കർമികത്വത്തിൽ ഉത്സവ കമ്മിറ്റി പ്രസിഡന്റ് പി.കെ. ദിനശൻ കൊടിയുയർത്തി. ക്ഷേത്ര പ്രസിഡന്റ് ചന്ദ്രബോസ്, ഉപദേശക സമിതി പ്രസിഡന്റ് എൻ.കെ. സാമിക്കുട്ടി, പ്രവർത്തക സമിതി വൈസ് പ്രസിഡന്റ് ഷാജി പി, മാതൃസമിതി പ്രസിഡന്റ് മാളു കുമാരൻ, യുവജന സമിതി പ്രസിഡന്റ് പി.എം. രമേശ്, ക്ഷേത്ര സെക്രട്ടറി വിജയകുമാർ പി.എസ്,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഇരുന്നുറോളം ഭക്തർ കൊടിയേറ്റ ചടങ്ങിൽ സാന്നിധ്യമരുളി.

ഉത്സവത്തിന്റെ മുന്നോടിയായി വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ദേശത്തിന്റെ കൂട്ടായ്മയുടെ പ്രതീകമായി. ക്ഷേത്രത്തിലെ നിത്യാനുഷ്ഠാനങ്ങൾക്കും ഉത്സവച്ചടങ്ങുകൾക്കും ആവശ്യമായ വിഭവങ്ങൾ ഭക്തജനങ്ങൾ സ്വമേധയാ സമർപ്പിച്ചു. നെല്ലും അരിയും പച്ചക്കറികളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ കൊണ്ടുവന്ന ഭക്തജനങ്ങൾ, “ക്ഷേത്രം നമ്മുടെ വീടാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു. ഗ്രാമവഴികളിലൂടെ നീങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഒരുപോലെ പങ്കെടുത്തത് ഉത്സവത്തിന് ദേശത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്ന് തെളിയിച്ചു.

No comments:

Post a Comment

ജനസാഗരമായി സമസ്‌ത ; നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം

വിട്ടുപോയ സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും  ജിഫ്രി മുത്തുക്കോയ തങ്ങൾ കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ): ദേശീയ,അന...