Monday, February 16, 2026
താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച;3 പവനോളം സ്വർണവും, 5000 രൂപയും നഷ്ടപ്പെട്ടു.
താമരശ്ശേരി: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച.കാരാടി കുറ്റിപ്പടി പ്രഭാകരൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. കാരാടി - വിരിട്ട്യാക്കിൽ സംസ്ഥാന പാതയുടെ അരികിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ഉണ്ടായിരുന്ന 3 പവനോളം സ്വർണവും, 5000 രൂപയും നഷ്ടപ്പെട്ടു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വീട്ടുടമ പ്രഭാകരൻ നമ്പ്യാരും, ഭാര്യയും കഴിഞ്ഞ നാലാം തിയ്യതി ബാംഗ്ലുരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. നാളെ ഇവർ നാട്ടിൽ തിരിച്ചെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ. വീടിനകത്തെ സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. വീടു വൃത്തിയാക്കുന്നതിനു വേണ്ടി ജോലിക്കാരി ഇന്നലെ വീട്ടിൽ എത്തിയപ്പോഴാണ് വീടിൻ്റെ പിൻഭാഗത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്. താമരശ്ശേരി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിൽ പോലീസ് കാവലേർപ്പെടുത്തി.
പടനിലം അപകടം;മരിച്ചത് മാനിപുരം സ്വദേശി
കുന്ദമംഗലം താമരശ്ശേരി റോഡിൽ പടനിലത്ത്ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...