Tuesday, February 17, 2026

സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ നിന്ന് മാറാൻ യുവാക്കള്‍ തയ്യാറായില്ല"പിന്നെ കുളിക്കടവില്‍ കൂട്ടയടി, പൊലീസെത്തിയപ്പോള്‍ ആര്‍ക്കും പരാതിയില്ല

സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ യുവാക്കള്‍ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയില്‍ ആറ്റില്‍ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും കൂട്ടയടിയും.

 ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

ചാലിയേക്കര തോടിന്റെ കടവില്‍ പ്രദേശവാസികളായ സ്ത്രീകള്‍ കുളിക്കാനെത്തിയപ്പോള്‍ പുറത്തുനിന്നെത്തിയ യുവാക്കള്‍ അവിടെ തമ്പടിക്കുകയായിരുന്നു. സ്ത്രീകള്‍ എത്തിയിട്ടും അവിടെനിന്നും മാറാൻ യുവാക്കള്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഇവരെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യാൻ കൂടുതല്‍ നാട്ടുകാർ എത്തിയതോടെ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. പുറത്തുനിന്നെത്തിയ യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ളവർക്ക് സംഘർഷത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലർ പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഘർഷം നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന്പൊലീസ് പറഞ്ഞു 

പടനിലം അപകടം;മരിച്ചത് മാനിപുരം സ്വദേശി

കുന്ദമംഗലം താമരശ്ശേരി റോഡിൽ പടനിലത്ത്ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാ...