പത്തനംതിട്ട:സ്കൂള്‍ വാര്‍ഷികം ആഘോഷിക്കാൻ മദ്യക്കുപ്പിയുമായി വിദ്യാര്‍ഥി ക്ലാസിലെത്തി, അധ്യാപകര്‍ രക്ഷിതാവിനെ വിളിച്ച ശേഷം വിദ്യാര്‍ഥിയെ വീട്ടിലേക്കയച്ചു, പിന്നാലെ പ്ലസ് ടു വിദ്യാര്‍ഥി യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
തെള്ളിയൂരിലാണ് പ്ലസ് ടു വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തടിയൂർ എൻഎസ്‌എസ് സ്‌കൂള്‍ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാർഷിക ദിനമായ ഇന്നലെ മദ്യക്കുപ്പിയുമായി എത്തിയ വിദ്യാർത്ഥിയെ അധ്യാപകർ പിടികൂടിയിരുന്നു.
തുടർന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നാലെ കുട്ടി ജീവനൊടുക്കുകയായിരുന്നു. കോയിപ്രം പോലീസ് കേസ് എടുത്തു.
No comments:
Post a Comment