Wednesday, January 21, 2026

മാറിപ്പോയി , ക്ഷമിക്കണം,വീടുമാറി കൂടോത്രം ചെയ്‌ത യുവാവ് പിടിയിൽ

താമരശേരി: ആള് മാറി ഗൾഫുകാരൻ്റെ വീട്ടിൽ കൂടോ ത്രം ചെയ്തയാളെ നാട്ടുകാർ പി ടികൂടി പൊലീസിൽ ഏൽപിച്ചു. താമരശ്ശേരി ചുങ്കം ചെക്ക് പോ സ്‌റ്റിനു സമീപത്തെ വീടിൻ്റെ മുറ്റ ത്താണ് ഇന്നലെ വൈകിട്ടു കൂ ടോത്രം ചെയ്ത വസ്‌തുക്കൾ നി ക്ഷേപിച്ചത്. ശബ്ദം കേട്ട് വീട്ടു കാർ പുറത്ത് ഇറങ്ങി വരുമ്പോ ഴേക്കും ഇയാൾ സ്‌ഥലം വിട്ടു. വീ ട്ടുകാർ സ്‌കൂട്ടറിൽ പിന്തുടർന്ന് ചെക്പോസ്‌റ്റിനു സമീപത്തുനി ന്ന് ആളെ കണ്ടെത്തി.

തുടർന്നു നാട്ടുകാരെ വിളിച്ചുവ
രുത്തി തടഞ്ഞു പൊലീസിൽ ഏൽപിച്ചു. ഈങ്ങാപ്പുഴ കരികു ളം സ്വദേശിയാണ് നാട്ടുകാരുടെ പിടിയിലായത്.
ഈങ്ങാപ്പുഴയിൽ നിന്ന് ഒരാൾ  കൊടുത്തുവിട്ടതാണെന്നും വീട് മാറി വച്ചതാണന്നും ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. കൂടോത്ര സാധനങ്ങൾ നിക്ഷേ പിച്ച വീടിൻ്റെ ഉടമസ്‌ഥൻ വിദേശ ത്താണ്. ഭാര്യയും മക്കളുമാണു വീട്ടിലുണ്ടായിരുന്നത്

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...