താമരശേരി: വയനാട് സ്വദേശി ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പിന്നാലെ ഭാര്യ രേഷ്മ ജീവനൊടുക്കിയതും ചെയ്ത സംഭവത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്നും,തന്നെ തീർത്തു കളയുമെന്ന് ഭീഷണി പ്പെടുത്തി യതായും താമരശേരി സ്വദേശി യുടെ വെളിപ്പെടുത്തൽ.ഒരു ചാനലിന്നൽകിയഅഭിമുഖത്തിലാണ് താമരശേരിയിൽ ഹോട്ടൽ നടത്തിവരുന്ന ശ്രീഹരിയുടെ വെളിപ്പെടുത്തൽ.ജിനേഷും, ഭാര്യ രേഷ്മ യും ജിനേഷ് ഇസ്രയേലിൽ പോവുന്നതിനു മുമ്പ് തന്നെ വന്നു കണ്ടിരുന്നെന്നും, തനിക്ക് ഇതെ സംഘത്തിൽ നിന്നും ഉണ്ടായ അനുഭവം അറിഞ്ഞു, എന്തെങ്കിലും സഹായം കിട്ടുമോ എന്ന് അന്വേഷിച്ചാണ് വന്നത്.തന്റെ ഒരു സുഹൃത്ത് വയനാട്ടിൽ ആരോപണവിധേയരായ ബ്ലേഡ് മാഫിയ സംഘത്തിൽ നിന്ന് പണം വാങ്ങുകയും തിരിച്ചടക്കുകയും ചെയ്തിരുന്നു, എന്നിട്ടും തൻ്റെ ഭാര്യ യുടെ പേരിലുള്ള കാർ ഇവർ ബലമായി പിടിച്ച് കൊണ്ട് പോയിരുന്നു.സംഘം കാർ ബലമായി പിടിച്ച് കൊണ്ട് പോയ സംഭവത്തിൽ ബത്തേരി പൊലിസിൽ പരാതി നൽകി യെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇതിനെ തുടർന്ന് കോടതി മുഖാന്തിരം നടപടിയെടുത്തപ്പോഴും പൊലീസ് സഹകരിക്കാൻ തയ്യാറായില്ലെന്നും ശ്രീഹരി പറയുന്നു.ഇവർ തന്നെ ചുരം കയറി യാൽ തീർത്തും കളയുമെന്ന് ഭീഷണി പ്പെടുത്തി യതായും യുവാവ് വ്യക്തമാക്കി.
. ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെ കുടുംബം ആരോപിച്ചിരുന്നു
ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുൻപും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പത്ത് വയസ്സുള്ള മകളെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും കുടുംബം ആശങ്ക അറിയിക്കുന്നു. ഇതിനിടെ യാണ് മധു ഉൾപ്പെടുന്ന സംഘം സാമ്പത്തിക ഇടപാടിൽ താമരശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നത്