കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി ജയത്തില്‍ പ്രതികരിച്ച് കോഴിക്കോട് മേയർ ഒ സദാശിവൻ. എല്‍ഡിഎഫ് ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു
28 കൗണ്‍സിലർമാരുള്ള UDF ന് രണ്ട് സ്റ്റാന്റിങ് കമ്മിറ്റികള്‍ ജയിക്കാമായിരുന്നു.എന്നാല്‍ നികുതികാര്യസ്ഥിരം സമിതി ചെയർ പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചത്.
അതിന് കോണ്‍ഗ്രസാണ് മറുപടി നല്‍കേണ്ടത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ബിജെപിക്ക് സഹായമായത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം സഖ്യം ചേർന്നു. RSS -BJP കാഴ്ചപ്പാടുള്ള കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഉണ്ടെന്നും കോഴിക്കോട് മേയർ ആരോപിച്ചു.
കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗണ്‍സിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയില്‍ നാല് യുഡിഎഫ് നാല് ബിജെപി ഒരു എല്‍ഡിഎഫ് കൗണ്‍സിലറുമാണ് ഉണ്ടായിരുന്നത്.
ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരില്‍ ആറ് പേർ എല്‍ഡിഎഫ് അംഗങ്ങളാണ്. ഒരാള്‍ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.