Wednesday, October 1, 2025

മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പയ്യാനക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപിച്ചു.പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു."മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു. സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്."താൻ കാസർകോട് സ്വദേശിയാണെന്നും കുട്ടിയെ വീട്ടിൽ ഇറക്കാനാണ് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടതന്നും ആയിരുന്നു യുവാവിന്റെ മറുപടി.
ബീച്ച് ആശുപത്രിയ്ക്ക് സമീപം നിർത്തിയിട്ട ടാക്സി കാറിൽ താക്കോൽ ഉണ്ടായിരുന്നു. ആ വണ്ടി മോഷ്ടിച്ചാണ് ഇയാൾ പയ്യാനക്കൽ എത്തിയത്
തുടർന്ന് നാട്ടുകാർ കാറിന്റെ താക്കോൽ ഊരി മാറ്റി ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. ഇയാൾക്ക് ചെറിയ രീതിയിൽ മർദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്."
 
 
 

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...