Wednesday, October 1, 2025

തുഷാരഗിരിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു,മൈക്കാവ് സ്വദേശിയുടേത്

കോടഞ്ചേരി▪️*  തുഷാരഗിരിയില്‍ തലയും ഉടലും വേര്‍പെട്ട നിലയില്‍  കണ്ടെത്തിയ മൃതദേഹം മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45) യുടേതാണെന്ന് തിരിച്ചറിഞ്ഞു.
തുഷാരഗിരി പാലത്തിന് സമീപമാണ് കയറില്‍ തൂങ്ങിയ നിലയില്‍ പുരുഷന്റെ തല കണ്ടത്. ഇതിന്റെ താഴെയായി പിന്നീട് ഉടലും കണ്ടെത്തുകയായിരുന്നു. രാവിലെ ഇവിടെ എത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്.
പാലത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ ബൈക്കും ചെരിപ്പും ലഭിച്ചു.പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക് കയറില്‍ തൂങ്ങി നില്‍ക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയാണ് 
ഭാര്യ: മേരി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...