ഭുവനേശ്വര്‍: കാമുകിയുടെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ എത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ധന്‍കനാല്‍ സ്വദേശിയായ ബിശ്വജിത് ബെഹ്റ (23) ആണ് മരിച്ചത്. കാമുകിയുടെ ക്ഷണം സ്വീകരിച്ച് രാത്രി വൈകിയാണ് ബിശ്വജിത് വീട്ടിലെത്തിയത്. മതില്‍ ചാടി വളപ്പിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം കൊലപാതകമാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. കാമുകിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നും യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ സംശയം. സുഹൃത്തിനും വൈദ്യുതാഘാതം നേരിട്ടതായി പറയുന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വിലയിരുത്തലുണ്ടെങ്കിലും യഥാര്‍ഥ കാരണം വിശദമായുള്ള അന്വേഷണത്തില്‍ മാത്രമേ വ്യക്തമായി അറിയാനാകുവെന്നാണ് പോലിസ് അറിയിച്ചത്.
No comments:
Post a Comment