LATEST

6/recent/ticker-posts

വെടിയുണ്ടകളുമായി പൂനൂർ സ്വദേശി യുവാവ് പിടിയിൽ

തോൽപ്പെട്ടി: എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളുമായി യുവാവിനെ പിടിയിൽ. താമരശ്ശേരി ഉണ്ണികുളം പൂനൂർ  ഞാറപ്പൊയിൽ വീട്ടിൽ സുഹൈബ് എൻ.പി. (40) ആണ് പിടിയിലായത്. 

ഇയാളിൽ നിന്ന് 30 വെടിയുണ്ടകൾ കണ്ടെടുത്തു. ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ.യുടെ നേതൃത്വത്തിൽ നടന്നവാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കർണാടകയിൽ നിന്ന്കാൽനടയായിവരികയായിരുന്ന ഇയാളെ സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്  ഇയാൾ തന്റെ കൈവശം വെടിയുണ്ടകളുണ്ടെന്ന് സമ്മതിച്ചു. എക്സൈസ് സംഘം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് 30 വെടിയുണ്ടകൾ കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ശശികുമാർ പി.എൻ, സുധിപ് ബി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരുനെല്ലി പോലീസിന് കൈമാറി.

Post a Comment

0 Comments